---
title: "ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന്‍ അന്തരിച്ചു"
english_title: "Bharatiya Janata Yuva Morcha Former Kozhikode District President Kannankot Koparakandi K.K. Rajan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123962/bharatiya-janata-yuva-morcha-former-kozhikode-district-president-kannankot-koparakandi-kk-rajan-passed-away"
published_at: "2023-06-21T13:18:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6492aba595fe9_bjp_LG.jpg"
keywords: []
---

# ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി**: ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന്‍ അന്തരിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു.

## Article Content

**ബാലുശ്ശേരി**: ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കണ്ണങ്കോട് കൊപ്പരകണ്ടിയില്‍ കെ.കെ. രാജന്‍ അന്തരിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു.

യുവമോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം മുന്‍ ട്രഷര്‍, യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനവും വഹിച്ചിട്ടുണ്ട്.

നിലവില്‍ ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അംഗമാണ്. ജന്മഭൂമി ദിനപത്രത്തിന്റെ ബാലുശ്ശേരി പ്രാദേശിക ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. പിതാവ് പരേതനായ കൃഷ്ണ കുറുപ്പ്.

മാതാവ് ജാനകി അമ്മ. ഭാര്യ: ലത (മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രി മൊടക്കല്ലൂര്‍). മകള്‍: തീര്‍ത്ഥ. സഹോദരങ്ങള്‍ തങ്ക, സന്തോഷ് കുമാര്‍ (ബിഎംഎസ് പ്രവര്‍ത്തകന്‍)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123962/bharatiya-janata-yuva-morcha-former-kozhikode-district-president-kannankot-koparakandi-kk-rajan-passed-away)