---
title: "നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സേവാദള്‍ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി"
english_title: "Congress Sevadal Balusherry Constituency Committee distributes study materials to needy students"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123973/congress-sevadal-balusherry-constituency-committee-distributes-study-materials-to-needy-students"
published_at: "2023-06-21T13:45:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6492b23195382_books_logo.JPG"
keywords: []
---

# നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സേവാദള്‍ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി

> **Lead Summary:** **ബാലുശ്ശേരി**: കോണ്‍ഗ്രസ് സേവാദള്‍ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**ബാലുശ്ശേരി**: കോണ്‍ഗ്രസ് സേവാദള്‍ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍ ഷീജ കായണ്ണയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് കൂളികാവ് കോളനിയിലെയും രാജീവ് ദശലക്ഷം കോളനിയിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഷീജ കായണ്ണ അധ്യക്ഷത വഹിച്ചു.

വിനോദ് മൊട്ടന്തറ (കായണ്ണ മണ്ഡലം സേവാദള്‍ പ്രസിഡന്റ്) സ്വാഗതം പറഞ്ഞു. പൊയില്‍ വിജയന്‍ (കായണ്ണ മണ്ഡലം പ്രസിഡന്റ്), പി.പി. ശ്രീധരന്‍ (നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി), എം.വി. മൊയ്തിന്‍(കായണ്ണ മണ്ഡലം വൈസ് പ്രസിഡന്റ്) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഡി.എസ്. അതുല്‍ കൃഷ്ണ ചടങ്ങില്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123973/congress-sevadal-balusherry-constituency-committee-distributes-study-materials-to-needy-students)