നന്തി ബസാര്: വന്മുകം-എളമ്പിലാട് എംഎല്പി സ്കൂളില് വിവിധ പരിപാടികളോടെ വായനാ ദിനാചരണം സംഘടിപ്പിച്ചു. ഒരു പതിറ്റാണ്ടിലേറെക്കാലമായി നവരംഗ് ഗ്രന്ഥശാലയില് ലൈബ്രറിയനായി പ്രവര്ത്തിച്ച് വരുന്ന പ്രദേശത്തെ മുതിര്ന്ന ലൈബ്രേറിയനായ കെ. വിമലയെ വിദ്യാര്ത്ഥികളുടെ നേതൃത്വത്തില് ആദരിച്ചു.
വാര്ഡ് അംഗം ടി.എം. രജുല പൊന്നാടയണിയിക്കുകയും ഉപഹാര സമര്പ്പണം നടത്തുകയും ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ. തുഷാര ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്ക്ക് നേഴ്സറി പിടിഎ പ്രസിഡന്റ് പി.പി. അബ്ദു സമ്മാനദാനം നടത്തി. പി.കെ. അബ്ദുറഹ്മാന് വി.ടി. ഐശ്വര്യ, എസ്. ശ്രീരസ്യ, മുഹമ്മദ് റിയാന്, ആര്.കെ. ഹംന മറിയം എന്നിവര് സംസാരിച്ചു.
Content Highlight: true vision koyilandy Students of Vanmugam-Elambilad MLP School honor senior librarian on Reading Day










































