---
title: "ആന്തട്ട ഗവ. യുപി സ്‌കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം, ജൂണ്‍ 25 ഞായറാഴ്ച വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും"
english_title: "Anthatta Govt.up school  new building Inauguration On Sunday, June 25, Inauguration down by Education and Labor Department Minister V. Shivankutty will officiate"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123989/anthatta-govtup-school-new-building-inauguration-on-sunday-june-25-inauguration-down-by-education-and-labor-department-minister-v-shivankutty-will-officiate"
published_at: "2023-06-21T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492bfc49e8c5_aanthatta_LG.jpg"
keywords: []
---

# ആന്തട്ട ഗവ. യുപി സ്‌കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം, ജൂണ്‍ 25 ഞായറാഴ്ച വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും

> **Lead Summary:** ** കൊയിലാണ്ടി: **കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. 92.69 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ആന്തട്ട ഗവ.സ്‌കൂളില്‍ പുതിയ കെട്ടിടം പണിതത്.

## Article Content

** കൊയിലാണ്ടി: **കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. 92.69 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ആന്തട്ട ഗവ.സ്‌കൂളില്‍ പുതിയ കെട്ടിടം പണിതത്.

പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും ക്യാമ്പസ് സൗന്ദര്യവല്‍കരണത്തിനും 60 ലക്ഷം രൂപ സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ആധുനിക രീതിയില്‍ വാഷ്‌റൂം പണിയാന്‍ 10 ലക്ഷം രൂപയും ഗെയിറ്റ്, മതില്‍ എന്നിവ നിര്‍മിക്കാന്‍ തൊഴിലുറപ്പ് ഫണ്ടും നീക്കിവെച്ചിട്ടുണ്ട്.

ജൂണ്‍ 25 ഞായറാഴ്ച കാലത്ത് 11 മണിക്ക് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടം ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. എംഎല്‍എ കാനത്തില്‍ ജമീല ചടങ്ങിന് അധ്യക്ഷത വഹിക്കും. 100 ചെണ്ട കലാകാരന്‍മാരുടെ വാദ്യഘോഷവും, ഗായകരായ കുട്ടികള്‍ ഒരുക്കുന്ന സംഗീതാര്‍ച്ചനയും പരിപാടിയ്ക്ക് മാറ്റേകും. റെയിന്‍ബൊ കൊടിയേറ്റം, മൊബൈല്‍ ബാക്ക് സ്റ്റിക്കര്‍ തുടങ്ങിയവ പ്രചരണത്തിന്റെ ഭാഗമായി നടന്നു.

കാനത്തില്‍ ജമീല എംഎല്‍എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ബേബി സുന്ദര്‍രാജ്, പ്രധാന അധ്യാപിക എം.ജി. ബല്‍രാജ്, പിടിഎ പ്രസിഡന്റ് എ. ഹരിദാസ്, പി. പവിത്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123989/anthatta-govtup-school-new-building-inauguration-on-sunday-june-25-inauguration-down-by-education-and-labor-department-minister-v-shivankutty-will-officiate)