---
title: "ഉള്ള്യേരിയില്‍ മുന്‍ ജനപ്രതിനിധിയുടെ വീടിനു നേരെ ആക്രമണം "
english_title: "Attack on former People's Representative house in Ullyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124144/attack-on-former-peoples-representative-house-in-ullyeri"
published_at: "2023-06-22T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493bef388f87_akramanam_ulliyefri.JPG"
keywords: []
---

# ഉള്ള്യേരിയില്‍ മുന്‍ ജനപ്രതിനിധിയുടെ വീടിനു നേരെ ആക്രമണം 

> **Lead Summary:** **ഉള്ള്യേരി: **ഉള്ള്യേരിയില്‍ മുന്‍ ജനപ്രതിനിധിയുടെ വീടിനു നേരെ ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രിയാണ് മുന്‍ ജനപ്രതിനിധിയും മഹിള അസോസിയേഷന്‍ നേതാവുമായ ഉള്ള്യേരി 19 ലെ കളരിയുള്ളതില്‍ ബിന്ദുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

## Article Content

**ഉള്ള്യേരി: **ഉള്ള്യേരിയില്‍ മുന്‍ ജനപ്രതിനിധിയുടെ വീടിനു നേരെ ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രിയാണ് മുന്‍ ജനപ്രതിനിധിയും മഹിള അസോസിയേഷന്‍ നേതാവുമായ ഉള്ള്യേരി 19 ലെ കളരിയുള്ളതില്‍ ബിന്ദുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. അക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും തകര്‍ത്തു. അത്തേളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സിപിഐ (എം) ഉള്ള്യേരി ലോക്കല്‍ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്ള്യേരി മേഖല സിക്രട്ടറി കൂടിയാണ് ഇവര്‍. മുന്‍പ് ഉള്ള്യേരി ബസ്റ്റാന്റിന് അടുത്ത് വെച്ച് ഇവരുടെ ഭര്‍ത്താവിനെയും മകനെയും ബസ്സ് തട്ടിയതുമായി ബന്ധപെട്ട് സംഘര്‍ഷവും ബസ്സ് പണിമുടക്ക് വരെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124144/attack-on-former-peoples-representative-house-in-ullyeri)