---
title: "ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ച് ശ്രദ്ധ സെന്റര്‍ ഫോര്‍ യോഗ പൂക്കാട് "
english_title: "9th International Yoga Day organized by sradha center for yoga pookkad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124167/9th-international-yoga-day-organized-by-sradha-center-for-yoga-pookkad"
published_at: "2023-06-22T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493da6c42ec4_yooga_LG.JPG"
keywords: []
---

# ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ച് ശ്രദ്ധ സെന്റര്‍ ഫോര്‍ യോഗ പൂക്കാട് 

> **Lead Summary:** **പൂക്കാട്:** ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രദ്ധ സെന്റര്‍ ഫോര്‍ യോഗ പൂക്കാട് യോഗ ദിന പരിപാടി സംഘടിപ്പിച്ചു. പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി. സജിത്ത്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പൂക്കാട്:** ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രദ്ധ സെന്റര്‍ ഫോര്‍ യോഗ പൂക്കാട് യോഗ ദിന പരിപാടി സംഘടിപ്പിച്ചു. പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി. സജിത്ത്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രീത പൊന്നാടത്ത് അധ്യക്ഷയായി. കെ. പ്രസന്ന സ്വാഗതവും സത്യനാഥന്‍ മാടഞ്ചേരി നന്ദിയും പറഞ്ഞു. യോഗാചാര്യ യോഗഭാരതി വടകര ഡോ. ബാലകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി, ദീര്‍ഘകാല സപര്യയിലൂടെ ചിത്രകലക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അതുല്യ കലാകാരന്‍ ശശി കോട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ തടവന്‍ കയ്യില്‍, വിജയന്‍ കണ്ണഞ്ചേരി.യു.കെ. രാഘവന്‍, കലാമണ്ഡലം പ്രേംകുമാര്‍, വിനോദ് കാപ്പാട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സൂര്യനമസ്‌ക്കാരത്തോട് കൂടിയാണ് യോഗ ദിനാചരണം ആരംഭിച്ചത്. തുടര്‍ന്ന് സി. അശ്വനിദേവ് നയിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124167/9th-international-yoga-day-organized-by-sradha-center-for-yoga-pookkad)