---
title: "കുട്ടികള്‍ക്കായ് സംഗീത വിരുന്ന്; ലോകസംഗീത ദിനത്തില്‍ വിവിധ പരിപാടികളുമായി പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍"
english_title: "true vision koyilandy musical feast for childrens; Pantalayani Govt.  Higher Secondary School with various programs on World Music Day."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124174/true-vision-koyilandy-musical-feast-for-childrens-pantalayani-govt-higher-secondary-school-with-various-programs-on-world-music-day"
published_at: "2023-06-22T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493dfd7583f8_music_LG.JPG"
keywords: []
---

# കുട്ടികള്‍ക്കായ് സംഗീത വിരുന്ന്; ലോകസംഗീത ദിനത്തില്‍ വിവിധ പരിപാടികളുമായി പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** ** കൊയിലാണ്ടി: **ലോകസംഗീത ദിനാചരണവുമായി പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. വാദ്യകലാകാരന്‍ കലാമണ്ഡലം ശിവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ശിവദാസും സ്‌കൂള്‍ സംഗീത അധ്യാപിക ഡോ. ദീപ്ന അരവിന്ദിനോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി 'ഇടയ്ക്ക വാദനവും ആലാപനവും നടത്തി. പിടിഎ പ്രസിഡന്റ് എം.കെ. സുരേഷ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ് സംഗീത സന്ദേശം നല്‍കി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയൊരു അനുഭവം പകര്‍ന്നു കൊണ്ട് സ്‌കൂളില്‍ വിവിധ സംഗീതോപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാന അധ്യാപിക എം.കെ. ഗീത, ഡോ. ദീപ്ന അരവിന്ദ്, എസ്. ബീന, പ്രമോദ് രാരോത്ത്, യു. സജിനി, ജെസി, പി.പി. രാധാകൃഷണന്‍, ശ്രീജിത്, ശ്രീജ എന്നിവര്‍ സംസാരിച്ചു.

## Article Content

** കൊയിലാണ്ടി: **ലോകസംഗീത ദിനാചരണവുമായി പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. വാദ്യകലാകാരന്‍ കലാമണ്ഡലം ശിവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ശിവദാസും സ്‌കൂള്‍ സംഗീത അധ്യാപിക ഡോ. ദീപ്ന അരവിന്ദിനോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി 'ഇടയ്ക്ക വാദനവും ആലാപനവും നടത്തി. പിടിഎ പ്രസിഡന്റ് എം.കെ. സുരേഷ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ് സംഗീത സന്ദേശം നല്‍കി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയൊരു അനുഭവം പകര്‍ന്നു കൊണ്ട് സ്‌കൂളില്‍ വിവിധ സംഗീതോപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാന അധ്യാപിക എം.കെ. ഗീത, ഡോ. ദീപ്ന അരവിന്ദ്, എസ്. ബീന, പ്രമോദ് രാരോത്ത്, യു. സജിനി, ജെസി, പി.പി. രാധാകൃഷണന്‍, ശ്രീജിത്, ശ്രീജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124174/true-vision-koyilandy-musical-feast-for-childrens-pantalayani-govt-higher-secondary-school-with-various-programs-on-world-music-day)