---
title: "കെ.എ. കേരളീയന്‍ അനുസ്മരണ സംഘാടക സമതി രൂപീകരിച്ചു; കെ.എ. കേരളീയന്റെ 39-ാം അനുസ്മരണ സമ്മേളനം ജൂലൈ 9ന് കൊയിലാണ്ടിയില്‍ വെച്ച് നടക്കും "
english_title: "true vision koyilandy K.A. keraliyans Commemoration Organizing Committee formed; K.A. keraliyans  39th memorial meeting  will be held on July 9 at Koilandi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124181/true-vision-koyilandy-ka-keraliyans-commemoration-organizing-committee-formed-ka-keraliyans-39th-memorial-meeting-will-be-held-on-july-9-at-koilandi"
published_at: "2023-06-22T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493e326ef3b3_keraliyan_LG.JPG"
keywords: []
---

# കെ.എ. കേരളീയന്‍ അനുസ്മരണ സംഘാടക സമതി രൂപീകരിച്ചു; കെ.എ. കേരളീയന്റെ 39-ാം അനുസ്മരണ സമ്മേളനം ജൂലൈ 9ന് കൊയിലാണ്ടിയില്‍ വെച്ച് നടക്കും 

> **Lead Summary:** **കൊയിലാണ്ടി:** കെ.എ. കേരളീയന്‍ അനുസ്മരണം സംഘാടക സമതി രൂപീകരിച്ചു. കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന കെ.എ. കേരളീയന്റെ 39-ാം അനുസ്മരണ സമ്മേളനം ജൂലൈ 9ന് കൊയിലാണ്ടിയില്‍ വെച്ച് നടക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. അനസ്മരണ സമതി സെക്രട്ടറി ടി.കെ. വിജയ രാഘവന്‍, ആര്‍. സത്യന്‍, എസ്. സുനില്‍ മോഹന്‍, പി.കെ. വിശ്വനാഥന്‍, എന്‍. ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജൂലൈ 9ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുന്‍ കൃഷി മന്ത്ര ിവി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഇ.കെ. അജിത്ത് ചെയര്‍മാനും, എന്‍. ശ്രീധരന്‍ കണ്‍വീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.

## Article Content

**കൊയിലാണ്ടി:** കെ.എ. കേരളീയന്‍ അനുസ്മരണം സംഘാടക സമതി രൂപീകരിച്ചു. കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന കെ.എ. കേരളീയന്റെ 39-ാം അനുസ്മരണ സമ്മേളനം ജൂലൈ 9ന് കൊയിലാണ്ടിയില്‍ വെച്ച് നടക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. അനസ്മരണ സമതി സെക്രട്ടറി ടി.കെ. വിജയ രാഘവന്‍, ആര്‍. സത്യന്‍, എസ്. സുനില്‍ മോഹന്‍, പി.കെ. വിശ്വനാഥന്‍, എന്‍. ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജൂലൈ 9ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുന്‍ കൃഷി മന്ത്ര ിവി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഇ.കെ. അജിത്ത് ചെയര്‍മാനും, എന്‍. ശ്രീധരന്‍ കണ്‍വീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124181/true-vision-koyilandy-ka-keraliyans-commemoration-organizing-committee-formed-ka-keraliyans-39th-memorial-meeting-will-be-held-on-july-9-at-koilandi)