---
title: "അന്താരാഷ്ട്ര യോഗ ദിനാഘോഷവുമായി കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ്"
english_title: "yrue vision koyilandy Koyilandy SARBTM Government College NSS Unit with International Yoga Day Celebration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124191/yrue-vision-koyilandy-koyilandy-sarbtm-government-college-nss-unit-with-international-yoga-day-celebration"
published_at: "2023-06-22T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493e9b15122e_yooga_LFG.JPG"
keywords: []
---

# അന്താരാഷ്ട്ര യോഗ ദിനാഘോഷവുമായി കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ്

> **Lead Summary:** ** കൊയിലാണ്ടി: **അന്താരാഷ്ട്ര യോഗ ദിനാഘോഷവുമായി കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവണ്‍മെന്റ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ്. കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എക്യുഎസി എന്നിവയോടും സഹകരിച്ചുകൊണ്ടാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്.

## Article Content

** കൊയിലാണ്ടി: **അന്താരാഷ്ട്ര യോഗ ദിനാഘോഷവുമായി കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവണ്‍മെന്റ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ്. കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എക്യുഎസി എന്നിവയോടും സഹകരിച്ചുകൊണ്ടാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്.

കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എക്കണോമിക്‌സ് വിഭാഗം എച്ച്ഒഡി കെ.സി. ലിബി ചടങ്ങില്‍ സംസാരിച്ചു.

തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഭിനവ് കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ റിഥം ഓഫ് യോഗ എന്ന പേരില്‍ മാസ് യോഗ ഡിസ്‌പ്ലേയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.കെ.ഡി. സിജു, കായിക വകുപ്പ് മേധാവി പി.വി. അനീഷ് ബാബു, സെക്രട്ടറി ഷിഹാബുദീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124191/yrue-vision-koyilandy-koyilandy-sarbtm-government-college-nss-unit-with-international-yoga-day-celebration)