---
title: "അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനാചരണവും സംഘടിപ്പിച്ചു"
english_title: "International Yoga Day and Music Day were organized at nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124195/international-yoga-day-and-music-day-were-organized-at-nanmanda"
published_at: "2023-06-22T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493ed2a7f123_yogaandmusic_logo.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനാചരണവും സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട**: അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനാചരണവും സംഘടിപ്പിച്ചു. നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ യോഗദിനം കൊയിലാണ്ടി നാച്വറല്‍ ഹീലിംഗ് സെന്റര്‍ യോഗാചാര്യന്‍ ഡോ. ബിനു ശങ്കര്‍ ഉദ്ഘാടനം ചെയ്തു.യോഗ ജീവിതശൈലീ രോഗശമനത്തിനും ഉറക്കത്തിനും ഉത്തമമായ ഔഷധമാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**നന്മണ്ട**: അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനാചരണവും സംഘടിപ്പിച്ചു. നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ യോഗദിനം കൊയിലാണ്ടി നാച്വറല്‍ ഹീലിംഗ് സെന്റര്‍ യോഗാചാര്യന്‍ ഡോ. ബിനു ശങ്കര്‍ ഉദ്ഘാടനം ചെയ്തു.യോഗ ജീവിതശൈലീ രോഗശമനത്തിനും ഉറക്കത്തിനും ഉത്തമമായ ഔഷധമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം മനസിന്റെ സാന്ത്വനത്തിന് അത്യുത്തമെന്ന് സംഗീതദിനം ഉദ്ഘാടനം ചെയ്ത് സംഗീത സംവിധായകന്‍ എം.എസ്. ദിലീപ് അഭിപ്രായപ്പെട്ടു.

അശോകന്‍ പുന്നശേരി ദീപപ്രജ്വാലനം നടത്തിയ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അമ്മമാരും യോഗ പ്രദര്‍ശനം നടത്തി.

സൂര്യനമസ്‌കാര വിജയികളായ ചിന്‍മയ് നാഥ്, ബേബി ചന്ദന എന്നിവര്‍ക്ക് വിദ്യാലയ സമിതി ജോ. സെക്രട്ടറി എ. രാധാകൃഷ്ണന്‍ ഉപഹാരം നല്‍കി.

ഡോ. എസ്. വിക്രമന്‍, ജെ.ഡി.യദുദേവ്, സതി അനില്‍, പി. ലത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124195/international-yoga-day-and-music-day-were-organized-at-nanmanda)