---
title: "കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ച് അത്തോളി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് "
english_title: "Atholi Constituency Youth Congress organized career guidance class and valedictory session"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124205/atholi-constituency-youth-congress-organized-career-guidance-class-and-valedictory-session"
published_at: "2023-06-22T12:28:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6493f199b7234_career_calss_logo.jpg"
keywords: []
---

# കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ച് അത്തോളി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് 

> **Lead Summary:** **അത്തോളി**: കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ച് അത്തോളി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്.ചടങ്ങ് എംപി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് താരിഖ് അത്തോളി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാഥ് ശ്രീധരന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.

## Article Content

**അത്തോളി**: കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ച് അത്തോളി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്.ചടങ്ങ് എംപി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് താരിഖ് അത്തോളി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാഥ് ശ്രീധരന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.

എന്‍എസ്‌യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, ബ്ലോക്ക് പ്രസിഡന്റ്  ജൈസല്‍ അത്തോളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ജില്ലാ പ്രസിഡന്റ്  ആര്‍.  ഷഹിന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, മണ്ഡലം പ്രസിഡന്റ് വി.കെ. രമേശ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍, മഹിള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശാന്തി മാവിട്ടില്‍, ഫാഹിര്‍ അത്തോളി, കിരണ്‍ കൊളക്കാട് എന്നിവര്‍ സംസാരിച്ചു.

ഉന്നത വിജയികളേയും മുന്‍മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്മാരേയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124205/atholi-constituency-youth-congress-organized-career-guidance-class-and-valedictory-session)