---
title: "ഓണ വിപണി ലക്ഷ്യമിട്ട് ബാലുശ്ശേരി മുല്ലോളി താഴെ ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമായി"
english_title: "Aiming at the Onam market, Chendumalli cultivation started at Balussery Mulloli thazhe"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124216/aiming-at-the-onam-market-chendumalli-cultivation-started-at-balussery-mulloli-thazhe"
published_at: "2023-06-22T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493f82e11024_chendumalli_logo.jpg"
keywords: []
---

# ഓണ വിപണി ലക്ഷ്യമിട്ട് ബാലുശ്ശേരി മുല്ലോളി താഴെ ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമായി

> **Lead Summary:** **ബാലുശ്ശേരി**: ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ഭവന്റെ സഹകരണത്തോടെ ദളം കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമായി.

## Article Content

**ബാലുശ്ശേരി**: ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ഭവന്റെ സഹകരണത്തോടെ ദളം കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷിയ്ക്ക് തുടക്കമായി.

ബാലുശ്ശേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുല്ലോളി താഴെയാണ് കൃഷി ചെയ്യുന്നത്. പരിപാടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ്  ടി.എം. ശശി, വാര്‍ഡ് അംഗം വിജേഷ്, കൃഷി ഓഫീസര്‍ ശുഭശ്രീ, കൃഷി അസിസ്റ്റന്റ്  സിന്ധു, അമൃത, കൃഷ്ണ പ്രിയ, പി.പി ചന്ദ്രന്‍, യുസഫ്, ടി.എം. ബാബു, ശശീന്ദ്രന്‍, പ്രേമന്‍, ഹരിദാസന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124216/aiming-at-the-onam-market-chendumalli-cultivation-started-at-balussery-mulloli-thazhe)