---
title: "പുസ്തകങ്ങളെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കി എന്‍.എന്‍. കക്കാട് സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ"
english_title: "school PTA of N.N. Kakadu Memorial Govt. Higher Secondary School provided an opportunity for the students to get a closer to the books."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124414/school-pta-of-nn-kakadu-memorial-govt-higher-secondary-school-provided-an-opportunity-for-the-students-to-get-a-closer-to-the-books"
published_at: "2023-06-23T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495396fc7e2a_kakkad_LG1111.jpg"
keywords: []
---

# പുസ്തകങ്ങളെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കി എന്‍.എന്‍. കക്കാട് സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ

> **Lead Summary:** ** നടുവണ്ണൂര്‍: **പുസ്തക ലോകത്തേയ്ക്ക് എന്‍.എന്‍. കക്കാട് സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഐ ബുക്‌സ് കേരളയുടെ സഹകരണത്തോടെ വിവിധ പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കും സ്‌കൂളില്‍ തുടക്കമായി.

## Article Content

** നടുവണ്ണൂര്‍: **പുസ്തക ലോകത്തേയ്ക്ക് എന്‍.എന്‍. കക്കാട് സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഐ ബുക്‌സ് കേരളയുടെ സഹകരണത്തോടെ വിവിധ പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കും സ്‌കൂളില്‍ തുടക്കമായി.

ജില്ല റി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ. ദിനേശന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി തച്ചയിലിന്റെ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഉദ്ഘാടന ചടങ്ങില്‍ പ്രധാന അധ്യാപിക ടി. ദേവാനന്ദന്‍, ഇ. ബാലന്‍ നായര്‍, പ്രിന്‍സിപ്പാള്‍ ടി.കെ. ഗോപി, ബാബു മമ്മിളി, ഐ ബുക്ക്‌സ് സദാനന്ദന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീപാര്‍വണ എന്നിവര്‍ സംസാരിച്ചു. ജൂണ്‍ 26 വരെ നീണ്ട് നില്‍ക്കുന്നതാണ് പുസ്തകോത്സവം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124414/school-pta-of-nn-kakadu-memorial-govt-higher-secondary-school-provided-an-opportunity-for-the-students-to-get-a-closer-to-the-books)