---
title: "അപേക്ഷ ക്ഷണിച്ചു; കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം "
english_title: "true vision koyilandy Those who are interested to work as Paralegal Volunteers in Koyaladi Taluk Legal Service Committee can apply"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124419/true-vision-koyilandy-those-who-are-interested-to-work-as-paralegal-volunteers-in-koyaladi-taluk-legal-service-committee-can-apply"
published_at: "2023-06-23T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64953fe189006_kdy_court_LG.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കൊയിലാണ്ടി താലൂക്കില്‍ സ്ഥിര താമസക്കാരായ വ്യക്തികള്‍, അധ്യാപകര്‍(റിട്ടയര്‍ ഉള്‍പ്പെടെ), റിട്ടയര്‍ഡ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്നപൗരന്മാര്‍,അംഗനവാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍ എംഎസ്ഡബ്ലിയു/നിയമ വിദ്യാര്‍ത്ഥികള്‍, മറ്റു വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, മൈത്രി സംഘം പ്രവര്‍ത്തകര്‍, മറ്റു സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കൊയിലാണ്ടി താലൂക്കില്‍ സ്ഥിര താമസക്കാരായ വ്യക്തികള്‍, അധ്യാപകര്‍(റിട്ടയര്‍ ഉള്‍പ്പെടെ), റിട്ടയര്‍ഡ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്നപൗരന്മാര്‍,അംഗനവാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍ എംഎസ്ഡബ്ലിയു/നിയമ വിദ്യാര്‍ത്ഥികള്‍, മറ്റു വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, മൈത്രി സംഘം പ്രവര്‍ത്തകര്‍, മറ്റു സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം.

വളണ്ടിയര്‍മാര്‍ക്ക് ശമ്പളമോ അലവന്‍സോ ലഭിക്കുന്നതല്ല തികച്ചും സൗജന്യമായി സേവനം ചെയ്യാന്‍ സന്നദ്ധരായിരിക്കണം എന്നാല്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി നിയോഗിക്കുന്ന ചില പ്രത്യേക ജോലികള്‍ക്ക് ഓണറേറിയം അനുവദിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം കൊയിലാണ്ടി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ 2023 ജൂലൈ 5ാം തീയതിക്കകം എത്തിക്കേണ്ടതാണെന്നെന്ന് കൊയിലാണ്ടി താലൂക്ക് ലീഗല്‍സര്‍വീസസ് കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124419/true-vision-koyilandy-those-who-are-interested-to-work-as-paralegal-volunteers-in-koyaladi-taluk-legal-service-committee-can-apply)