---
title: "ഹെല്‍ത്ത് സെറ്ററുകളില്‍ കൂടുതല്‍ സ്റ്റാഫുകളെയും മരുന്നും എത്തിക്കണം; ആവശ്യമുയര്‍ത്തി രാഷ്ട്രീയ ജനതാദള്‍ ജില്ലാ കമ്മറ്റി "
english_title: "More staff and medicine should be provided to health centers; Rashtriya Janata Dal district committee raised the demand"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124435/more-staff-and-medicine-should-be-provided-to-health-centers-rashtriya-janata-dal-district-committee-raised-the-demand"
published_at: "2023-06-23T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495450f7ea69_janadhadal_LG.jpg"
keywords: []
---

# ഹെല്‍ത്ത് സെറ്ററുകളില്‍ കൂടുതല്‍ സ്റ്റാഫുകളെയും മരുന്നും എത്തിക്കണം; ആവശ്യമുയര്‍ത്തി രാഷ്ട്രീയ ജനതാദള്‍ ജില്ലാ കമ്മറ്റി 

> **Lead Summary:** **കോഴിക്കോട്: **ഡങ്കിപനി, എലിപനി വൈറല്‍ പനി തുടങ്ങിയ പനികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഓരോ ഹെല്‍ത്തു സെന്ററുകളിലും കൂടുതല്‍ നിയമിക്കണമെന്നും കുടുംബശ്രീ മുഖേന വാര്‍ഡുകളില്‍ കിണര്‍ ക്ലോറിനേഷന്‍ ചെയ്യണമെന്നും ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രീയ ജനതാദള്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: **ഡങ്കിപനി, എലിപനി വൈറല്‍ പനി തുടങ്ങിയ പനികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഓരോ ഹെല്‍ത്തു സെന്ററുകളിലും കൂടുതല്‍ നിയമിക്കണമെന്നും കുടുംബശ്രീ മുഖേന വാര്‍ഡുകളില്‍ കിണര്‍ ക്ലോറിനേഷന്‍ ചെയ്യണമെന്നും ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രീയ ജനതാദള്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയ ജനതാദള്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. പാലക്കാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഹനീഫ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ജനറല്‍ സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഫിറോസ് ഖാന്‍, സംസ്ഥാന സെക്രട്ടറിമാരായ ഹാഹുല്‍ ഹമീദ് വൈദ്യരങ്ങാടി, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, വി. മനോഹരന്‍, എം.പി. അഷറഫ്, പി.കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124435/more-staff-and-medicine-should-be-provided-to-health-centers-rashtriya-janata-dal-district-committee-raised-the-demand)