കൊയിലാണ്ടി: സ്വകാര്യ ലോഡ്ജില്‍ വെച്ച് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കൊയിലാണ്ടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നൊച്ചാട്, പൊയിലില്‍ മീത്തല്‍ പി.എം. അനീഷിനെ(27) ആണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെയും, പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് സംഭവം നടന്നത്. പീഡനം നടന്ന വിവരം പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്.
സിഐ എം.വി. ബിജു, എസ്‌ഐ അനീഷ് വടക്കയില്‍, എഎസ്‌ഐ കെ.പി. ഗിരീഷ്, വനിതാ സിവില്‍ പോലീസ് മൗവ്യ, ഒ.കെ. സുരേഷ്, എസ്‌സിപിഒ മണികണ്ഠന്‍ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പെണ്‍കുട്ടിയുടെ ബന്ധുവിനോട് പറയുകയായിരുന്നു.
Content Highlight: true vision koyilandy cause of molesting a minor girl, the boyfriend of the girl's mother was arrested









































