---
title: "രക്ഷിതാക്കള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ച് നന്മണ്ട നാഷണല്‍ എഎല്‍പി സ്‌കൂള്‍ "
english_title: "eaka dina shilpa shaala contected for parents at nanmanda alp school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124460/eaka-dina-shilpa-shaala-contected-for-parents-at-nanmanda-alp-school"
published_at: "2023-06-23T14:07:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64955a61d1b84_shilpa_shala_LG.JPG"
keywords: []
---

# രക്ഷിതാക്കള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ച് നന്മണ്ട നാഷണല്‍ എഎല്‍പി സ്‌കൂള്‍ 

> **Lead Summary:** **നന്മണ്ട: **നന്മണ്ട നാഷണല്‍ എഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായാണ് സചിത്ര പാഠപുസ്തക പഠനോപകരണ രൂപീകരണ ശില്പശാല സംഘടിപ്പിച്ചത്.

## Article Content

**നന്മണ്ട: **നന്മണ്ട നാഷണല്‍ എഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായാണ് സചിത്ര പാഠപുസ്തക പഠനോപകരണ രൂപീകരണ ശില്പശാല സംഘടിപ്പിച്ചത്.

ശില്പശാലയുടെ ഉദ്ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജിത കണ്ടി കുന്നുമ്മല്‍ നിര്‍വഹിച്ചു. അധ്യാപകരായ രമ്യ, സിദ്ദിഖ്, കലാദേവ്, അഫ്‌ന, ജിന്‍സി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124460/eaka-dina-shilpa-shaala-contected-for-parents-at-nanmanda-alp-school)