---
title: "മൈലാഞ്ചി മൊഞ്ച് 2023; ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു"
english_title: "mylanchi Monch 2023; A henna throwing competition is organized on the occasion of baliperunnal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124612/mylanchi-monch-2023-a-henna-throwing-competition-is-organized-on-the-occasion-of-baliperunnal"
published_at: "2023-06-24T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649668f9aa6fb_mylanchi_23_logo.jpg"
keywords: []
---

# മൈലാഞ്ചി മൊഞ്ച് 2023; ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **കൊയിലാണ്ടി**: വികാസ് മണമല്‍ ആര്‍ട്സ് ആന്റ് സ്പോര്‍്സ് ക്ലബ്ബിന്റെ 41ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി മൊഞ്ച് 2023 എന്ന പേരില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**കൊയിലാണ്ടി**: വികാസ് മണമല്‍ ആര്‍ട്സ് ആന്റ് സ്പോര്‍്സ് ക്ലബ്ബിന്റെ 41ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി മൊഞ്ച് 2023 എന്ന പേരില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു.

ജൂണ്‍ 25 ഞായറാഴ്ച മത്സരത്തില്‍ എംഎല്‍എ കാനത്തില്‍ ജമീല മുഖ്യാതിഥിയായി പങ്കെടുക്കും. 200 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.

5000, 3000, 2000 എന്നിങ്ങനെ യഥാക്രമം ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും ക്യാഷ് അവാര്‍ഡ് ലഭിക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. പങ്കെുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9947222104, 9539089054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124612/mylanchi-monch-2023-a-henna-throwing-competition-is-organized-on-the-occasion-of-baliperunnal)