---
title: "എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും സംസ്ഥാനതല അമേച്ചര്‍ കിക്ക് ബോക്‌സിംഗ് മത്സരത്തിലെ വിജയികളെയും അനുമോദിച്ചു."
english_title: "Top toppers of SSLC and Plus Two examinations and winners of state level amateur kickboxing competition were felicitated."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124735/top-toppers-of-sslc-and-plus-two-examinations-and-winners-of-state-level-amateur-kickboxing-competition-were-felicitated"
published_at: "2023-06-24T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496c1e763d67_prathibha_logo.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും സംസ്ഥാനതല അമേച്ചര്‍ കിക്ക് ബോക്‌സിംഗ് മത്സരത്തിലെ വിജയികളെയും അനുമോദിച്ചു.

> **Lead Summary:** **കാവില്‍**: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും സംസ്ഥാനതല അമേച്ചര്‍ കിക്ക് ബോക്‌സിംഗ് മത്സരത്തിലെ വിജയികളെയും അനുമോദിച്ചു.

## Article Content

**കാവില്‍**: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും സംസ്ഥാനതല അമേച്ചര്‍ കിക്ക് ബോക്‌സിംഗ് മത്സരത്തിലെ വിജയികളെയും അനുമോദിച്ചു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ഥികളായ നൂറ ഫാത്തിമ, ശ്വേത, തന്‍ഹ ഫാത്തിമ, എന്നിവരെയും സംസ്ഥാന തല അമേച്ചര്‍ കിക്ക് ബോക്‌സിംഗ് മത്സരത്തില്‍ വിജയിയായ ആദില്‍ മുനീറിനെയും കാവില്‍ എഎംഎല്‍പി സ്‌കൂള്‍ പിടിഎ കമ്മറ്റി അനുമോദിച്ചു.

പിടിഎ പ്രസിഡന്റ് പി.എ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.കെ. ഷൈമ പ്രതിഭകളെ അനുമോദിച്ചു.

റംഷീന, അസറഫ്, പി.സി. ഹരിപ്രിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അധ്യാപിക അഞ്ജു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124735/top-toppers-of-sslc-and-plus-two-examinations-and-winners-of-state-level-amateur-kickboxing-competition-were-felicitated)