---
title: "എന്‍എന്‍ കക്കാട് സ്മാരക ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാവ്യശില്പശാലയ്ക്ക് ആരംഭമായി "
english_title: "Poetry workshop has started at NN Kakkad Memorial Govt. Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124741/poetry-workshop-has-started-at-nn-kakkad-memorial-govt-higher-secondary-school"
published_at: "2023-06-24T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496c8e5b5d6d_workshop_logo.JPG"
keywords: []
---

# എന്‍എന്‍ കക്കാട് സ്മാരക ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാവ്യശില്പശാലയ്ക്ക് ആരംഭമായി 

> **Lead Summary:** **അവിടനല്ലൂര്‍**: എന്‍എന്‍ കക്കാട് സ്മാരക ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കാവ്യശില്പശാലയ്ക്ക് ആരംഭമായി.

## Article Content

**അവിടനല്ലൂര്‍**: എന്‍എന്‍ കക്കാട് സ്മാരക ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കാവ്യശില്പശാലയ്ക്ക് ആരംഭമായി.

'പുതു കവികകളിലേക്ക് പ്രവേശം' എന്ന വിഷയത്തെ ആസ്പദമാക്കി ദേവേശന്‍ പേരൂര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. പിടിഎ പ്രസിഡന്റ് ഷാജി തച്ചയില്‍ അധ്യക്ഷത വഹിച്ചു.

ശില്പശാലയില്‍ ബാബു മമ്മിളി, കെ.ബി. ശ്രീജ, മനോജ് തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധി ദേവപ്രിയ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124741/poetry-workshop-has-started-at-nn-kakkad-memorial-govt-higher-secondary-school)