---
title: "മണിപ്പൂര്‍ കലാപത്തെക്കാള്‍ പ്രധാനമന്ത്രിയുടെ മൗനം വേദനാജനകം; മാന്നാനം സുരേഷ്"
english_title: "PM's silence more painful than Manipur riots; Regards Suresh"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124747/pms-silence-more-painful-than-manipur-riots-regards-suresh"
published_at: "2023-06-24T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496ce00a5a62_manippor.JPG"
keywords: []
---

# മണിപ്പൂര്‍ കലാപത്തെക്കാള്‍ പ്രധാനമന്ത്രിയുടെ മൗനം വേദനാജനകം; മാന്നാനം സുരേഷ്

> **Lead Summary:** കോട്ടയം: മണിപ്പൂരിലെ പാതിനായിരക്കണക്കിന് ആള്‍ക്കാള്‍ക്ക് എതിരെയുള്ള കലാപം നടക്കുമ്പോള്‍ അതിനേക്കാള്‍ ഭയാനകം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മൗനത്തെ വേദനാജനകമായി കാണുന്നതെന്ന് രാഷ്ട്രീയ ജനതാ ദള്‍ കോട്ടയം ജില്ല പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവിച്ചു.

## Article Content

കോട്ടയം: മണിപ്പൂരിലെ പാതിനായിരക്കണക്കിന് ആള്‍ക്കാള്‍ക്ക് എതിരെയുള്ള കലാപം നടക്കുമ്പോള്‍ അതിനേക്കാള്‍ ഭയാനകം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മൗനത്തെ വേദനാജനകമായി കാണുന്നതെന്ന് രാഷ്ട്രീയ ജനതാ ദള്‍ കോട്ടയം ജില്ല പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവിച്ചു.

300 ലധികം ആള്‍ക്കാരുടെ മരണത്തിന് ഇടയാക്കുകയും പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്ക് താമസ സൗകര്യം നഷ്ടപ്പെടുകയും ഭക്ഷണത്തിന് പോലും മനുഷ്യര്‍ വളരെ കഷ്ടപ്പെട്ട് ദുരിതത്തിലാണെന്നും മണിപ്പൂരിലെ കലാപ പ്രശ്നത്തില്‍ അടിയന്തരമായി പ്രധാനമന്ത്രി ഇടപെട്ട് മണിപ്പൂര്‍ പ്രശ്നത്തിന്റെ പേരില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചു സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ നടന്നത് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളിലുള്ള കൈകടത്തലാണെന്നും രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ ന്യൂനപക്ഷ രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടുംകൂടി കോട്ടയത്ത് ജൂണ്‍ 25 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കോട്ടയം പ്രസ് ക്ലബ്ബില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും വിവിധ സമുദായ - രാഷ്ട്രീയ - സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്നും ആള്‍ജെഡി ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124747/pms-silence-more-painful-than-manipur-riots-regards-suresh)