---
title: "എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക്"
english_title: "Ullieri Service Co-operative Bank congratulates all the students  passed SSLC, Plus Two"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124906/ullieri-service-co-operative-bank-congratulates-all-the-students-passed-sslc-plus-two"
published_at: "2023-06-25T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497e60b85471_anumodhanam_logo.JPG"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക്

> **Lead Summary:** **ഉള്ളിയേരി**: എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക്.

## Article Content

**ഉള്ളിയേരി**: എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക്.

പരിപാടിയുടെ ഉദ്ഘാടനം എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.കെ. വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം വിതരണം നടത്തി. സെക്രട്ടറി മോണ്‍സി വര്‍ഗീസ് ചടങ്ങിന് സ്വാഗതം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഡോ. പി.കെ. ഷാജി നല്‍കി. വാര്‍ഡ് അംഗം ഗീത വടക്കേടത്ത്, ഭാസ്‌കരന്‍ കിടവ്, കെ. ദിവാകരന്‍, അഖിലേഷ്, പ്രകാശന്‍, പി. നാസര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124906/ullieri-service-co-operative-bank-congratulates-all-the-students-passed-sslc-plus-two)