---
title: "കെ. സുധാകരന്‍ എംപി സ്ഥാനം രാജിവെക്കുക; ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം"
english_title: "K. Sudhakaran to resign as MP; DYFI protest demonstration in Baluserry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124911/k-sudhakaran-to-resign-as-mp-dyfi-protest-demonstration-in-baluserry"
published_at: "2023-06-25T12:56:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6497ecc20f03b_pradhishedham_logo.JPG"
keywords: []
---

# കെ. സുധാകരന്‍ എംപി സ്ഥാനം രാജിവെക്കുക; ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം

> **Lead Summary:** **ബാലുശ്ശേരി**: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ. സുധാകരന്‍ എംപി സ്ഥാനം രാജവെക്കണമെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ബാലുശ്ശേരി**: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ. സുധാകരന്‍ എംപി സ്ഥാനം രാജവെക്കണമെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി.കെ. സുമേഷ്, ബ്ലോക്ക് സെക്രട്ടറി ടി. സരുണ്‍, ജില്ലാ കമ്മിറ്റി അംഗം പി.എം. അജിഷ, എസ്.ബി. അക്ഷയ്, അഞ്ജലി കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പി. സനൂപ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124911/k-sudhakaran-to-resign-as-mp-dyfi-protest-demonstration-in-baluserry)