---
title: "എസ്എസ്എല്‍സി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍"
english_title: "Nanmanda Saraswati Vidyamandir English Medium High School felicitates the students secured 100% pass in SSLC"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124913/nanmanda-saraswati-vidyamandir-english-medium-high-school-felicitates-the-students-secured-100-pass-in-sslc"
published_at: "2023-06-25T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497f0c05de6b_sslc12_logo.JPG"
keywords: []
---

# എസ്എസ്എല്‍സി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍

> **Lead Summary:** **നന്മണ്ട**: നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി ക്ക് മുഴുവന്‍ എ പ്ലസ് നേടിയ പതിനഞ്ച് പേരെയും വിദ്യാലയത്തില്‍ നിന്നും എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

## Article Content

**നന്മണ്ട**: നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി ക്ക് മുഴുവന്‍ എ പ്ലസ് നേടിയ പതിനഞ്ച് പേരെയും വിദ്യാലയത്തില്‍ നിന്നും എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

അനുമോദന സഭ നന്മണ്ട ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം അബിന്‍ രാജ് ഉദ്ഘാടനം ചെയ്തു. നഴ്‌സറി മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന ഒരു വിദ്യാലയത്തെയും ജീവിതത്തില്‍ വിസ്മരിക്കാന്‍ കഴിയില്ല എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ റിട്ട. എഇഒ എന്‍. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ പ്രധാനാധ്യാപകന്‍ പി. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. രാജ്യ പുരസ്‌കാര്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സംസ്‌കൃതിജ്ഞാനപരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റും പ്രസ്തുത ചടങ്ങില്‍ വിതരണം ചെയ്തു.

സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ. സുരേന്ദ്രന്‍, വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി കെ.കെ. ഗോപിനാഥന്‍, ഡോ. എസ്. വിക്രമന്‍, ക്ഷേമസമിതി പ്രസിഡന്റ് ദിനകരന്‍, ബാലകൃഷ്ണന്‍ നന്മണ്ട, പി. പ്രേമ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി വന്ദന പത്മനാഭന്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ പ്രിയങ്ക രാജീവ്, എ.ജെ. അദ്വൈത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124913/nanmanda-saraswati-vidyamandir-english-medium-high-school-felicitates-the-students-secured-100-pass-in-sslc)