---
title: "'നോംസ്' ഫുഡ്‌സ് എന്റര്‍പ്രൈസസ്; ഫാക്ടറി ഉദ്ഘാടനം ചെയ്ത് തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍"
english_title: "'Noms' Foods Enterprises; Port Museum Department Minister Ahmed Dewar Kovil inaugurated the factory at kozhikode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/124923/noms-foods-enterprises-port-museum-department-minister-ahmed-dewar-kovil-inaugurated-the-factory-at-kozhikode"
published_at: "2023-06-25T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497f5c392ecd_new_project_logo.JPG"
keywords: []
---

# 'നോംസ്' ഫുഡ്‌സ് എന്റര്‍പ്രൈസസ്; ഫാക്ടറി ഉദ്ഘാടനം ചെയ്ത് തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

> **Lead Summary:** **കോഴിക്കോട്**: കാക്കൂര്‍ പഞ്ചായത്തിലെ പാവണ്ടൂരില്‍ കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന നവസംരംഭകരായ 'നോംസ്' ഫുഡ്‌സ് എന്റര്‍പ്രൈസസിന്റ ഫാക്ടറി തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്**: കാക്കൂര്‍ പഞ്ചായത്തിലെ പാവണ്ടൂരില്‍ കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന നവസംരംഭകരായ 'നോംസ്' ഫുഡ്‌സ് എന്റര്‍പ്രൈസസിന്റ ഫാക്ടറി തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

നവസംരംഭകര്‍ക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കമെന്നും കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കാക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി അധ്യക്ഷതവഹിച്ചു. ലോക കേരളസഭ അംഗം പി.കെ. കബീര്‍ സലാല മുഖ്യാതിഥിയായി.

ബ്ലോക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ. ഹരിദാസന്‍, വാര്‍ഡ് അംഗം എന്‍. സിജി പരപ്പില്‍, ചേളന്നൂര്‍ ബ്ലോക്ക് ഡിവിഷന്‍ അംഗം എസ്.വി. ജ്യോത്സന, വ്യവസായ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം. സല്‍ന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

മുരളീധരന്‍ നടേരി സ്വാഗതവും എം.ജെ ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/124923/noms-foods-enterprises-port-museum-department-minister-ahmed-dewar-kovil-inaugurated-the-factory-at-kozhikode)