---
title: "പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യഭ്യാസ മന്ത്രിയ്ക്കു നേരെ കരിങ്കൊടി കാട്ടി എംഎസ്എഫ് പ്രവര്‍ത്തകര്‍; ആറ് എംഎസ്എഫ് പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്തു "
english_title: "true vision koyilandy MSF  waved black flags at Education Minister to protest against the non-increase of Plus One seats at koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125107/true-vision-koyilandy-msf-waved-black-flags-at-education-minister-to-protest-against-the-non-increase-of-plus-one-seats-at-koyilandy"
published_at: "2023-06-26T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992c330408e_msf_LG.JPG"
keywords: []
---

# പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യഭ്യാസ മന്ത്രിയ്ക്കു നേരെ കരിങ്കൊടി കാട്ടി എംഎസ്എഫ് പ്രവര്‍ത്തകര്‍; ആറ് എംഎസ്എഫ് പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി:** പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കാതെ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്ന വിദ്യാഭ്യാസ മന്ത്രി നീതിപാലിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

## Article Content

**കൊയിലാണ്ടി:** പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കാതെ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്ന വിദ്യാഭ്യാസ മന്ത്രി നീതിപാലിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

കൊയിലാണ്ടിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയെ എംഎസ്എഫ് ജില്ലാ വിംഗ് കണ്‍വീനര്‍ ടി.ടി. അഫ്രിന്‍, മണ്ഡലം സെക്രട്ടറി സി. ഫസീഹ്, ശിഫാദ് ഇല്ലത്ത്, ആദില്‍ കൊയിലാണ്ടി, ഷീബില്‍, സുഹൈല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചു.

ഇവരില്‍ ടി.ടി. അഫ്രിന്‍, സി. ഫസീഹ് എന്നിവരെ കൊയിലാണ്ടി പോലീസ് കൈ വിലങ്ങ് വെച്ച് വൈദ്യ പരിശോദനയ്ക്ക് കൊണ്ടുപോയത് വിവാദമായി മാറിയിരിക്കുകയാണ്. ഇവരെ സ്റ്റേഷനില്‍ നിന്നും നോട്ടീസ് നല്‍കി വിട്ടയച്ചു.

എംഎസ്എഫ് നേതാക്കളെ സംസ്ഥാന എംഎസ്എഫ് പ്രസിഡന്റ് പി.കെ. നവാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ് നാസ്‌ചോറോഡ് എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിച്ച് ടൗണില്‍ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125107/true-vision-koyilandy-msf-waved-black-flags-at-education-minister-to-protest-against-the-non-increase-of-plus-one-seats-at-koyilandy)