അത്തോളി: അത്തോളി 13-ാം വാര്‍ഡിലെ കുനിയില്‍ കുളം നീന്തല്‍ പരിശീലന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ. എം സരിത, പഞ്ചായത്ത് അംഗങ്ങളായ ശാന്തി മാവീട്ടില്‍, സാജിദ, രേഖ വെള്ളതോട്ടത്തില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Content Highlight: Atholi 13th ward now has a swimming pool; Inaugurated by Panchayat President Sheeba Ramachandran










































