---
title: "38 വര്‍ഷത്തിന് ശേഷം വിരമിക്കല്‍; ബാലുശ്ശേരി ടൗണ്‍ ചുമട്ട്‌തൊഴിലാളി ടി.എം. അച്ചുതന് യാത്രയയപ്പ് നല്‍കി"
english_title: "Retirement after 38 years; Balusherry Town Porter T.M. Achuthan was sent away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125154/retirement-after-38-years-balusherry-town-porter-tm-achuthan-was-sent-away"
published_at: "2023-06-26T13:19:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649943ff95ce3_sent_off_party_logo.jpg"
keywords: []
---

# 38 വര്‍ഷത്തിന് ശേഷം വിരമിക്കല്‍; ബാലുശ്ശേരി ടൗണ്‍ ചുമട്ട്‌തൊഴിലാളി ടി.എം. അച്ചുതന് യാത്രയയപ്പ് നല്‍കി

> **Lead Summary:** **ബാലുശ്ശേരി**: 38 വര്‍ഷത്തിന് ശേഷം തൊഴിലില്‍ നിന്നും വിരമിച്ച ബാലുശ്ശേരി ടൗണിലെ ചുമട്ട്‌തൊഴിലാളി ടി.എം. അച്ചുതന് യാത്രയയപ്പ് നല്‍കി.

## Article Content

**ബാലുശ്ശേരി**: 38 വര്‍ഷത്തിന് ശേഷം തൊഴിലില്‍ നിന്നും വിരമിച്ച ബാലുശ്ശേരി ടൗണിലെ ചുമട്ട്‌തൊഴിലാളി ടി.എം. അച്ചുതന് യാത്രയയപ്പ് നല്‍കി.

യോഗം ഹെഡ്‌ലോര്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ഏരിയാ പ്രസിഡന്റുമായ വി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. എം. മഹേഷ് അധ്യക്ഷത വഹിച്ചു.

സി.കെ. ബഷീര്‍, രൂപലേഖ കൊമ്പിലാട്, സുരേഷ് ബാബു, കെ.കെ. ദാമോധരന്‍. രവി തിരുവോട്, ആര്‍. ശശി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കെ. ഷൈജു സ്വാഗതവും ടി.പി ഗിരീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125154/retirement-after-38-years-balusherry-town-porter-tm-achuthan-was-sent-away)