അത്തോളി: വായനമാസാചരണത്തിന്റെ ഭാഗമായി അത്തോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'നാരായം' എന്ന പേരില്‍ വായനപ്പുരയ്ക്ക് തുടക്കമായി.
വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.പി. ഫൈസല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നാടകപ്രവര്‍ത്തകനും ബിആര്‍സി ട്രെയിനറുമായ എം. ഷാജി മുഖ്യാതിഥിയായി. പ്രധാനാധ്യാപിക പി.പി. സുഹറ സ്വാഗതം പറഞ്ഞു.
അധ്യാപകരായ കെ.എം. മണി, പി.എം. സോമന്‍, പി. റഫീഖ്, എന്‍. ഷര്‍മിള എന്നിവര്‍ സംസാരിച്ചു. ടി.ആര്‍. അനാമിക നന്ദി ചടങ്ങിന് പറഞ്ഞു.

വായനമരം, സാഹിത്യക്വിസ്, രചനാമത്സരങ്ങള്‍, പോസ്റ്റര്‍ നിര്‍മാണം, ഗൃഹലൈബ്രറി എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.
Content Highlight: Reading room started at Atholi Government Vocational Higher Secondary School










































