---
title: "9-മത് അന്താരാഷ്ട്ര യോഗ ദിനചാരണത്തിന്റെ ഭാഗമായി യോഗ ക്ലാസും ആയുഷ് യോഗ ക്ലബ്ബും സംഘടിപ്പിച്ചു"
english_title: "As part of the 9th International Yoga Day celebrations, a yoga class was organized by Ayush Yoga Club"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125174/as-part-of-the-9th-international-yoga-day-celebrations-a-yoga-class-was-organized-by-ayush-yoga-club"
published_at: "2023-06-26T14:17:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64995131adbe3_yoga_club_logo.jpg"
keywords: []
---

# 9-മത് അന്താരാഷ്ട്ര യോഗ ദിനചാരണത്തിന്റെ ഭാഗമായി യോഗ ക്ലാസും ആയുഷ് യോഗ ക്ലബ്ബും സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി**: 9-മത് അന്താരാഷ്ട്ര യോഗ ദിനചാരണത്തിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍, ആയുഷ് പിഎച്ച്‌സി ആയുര്‍വേദയുടെയും സംയുക്തഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ യോഗ ക്ലാസും, ആയുഷ് യോഗ ക്ലബ്ബും സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി**: 9-മത് അന്താരാഷ്ട്ര യോഗ ദിനചാരണത്തിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍, ആയുഷ് പിഎച്ച്‌സി ആയുര്‍വേദയുടെയും സംയുക്തഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ യോഗ ക്ലാസും, ആയുഷ് യോഗ ക്ലബ്ബും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകര്‍ അവതരിപ്പിച്ച യോഗ ഡാന്‍സോടുകൂടിയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിലാസിനി അധ്യക്ഷത വഹിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. ആര്‍. സ്‌മേര പദ്ധതി വിശദീകരണം നടത്തി.

യോഗത്തില്‍ ഡോ. പി.കെ. ഐശ്വര്യ(മെഡിക്കല്‍ ഓഫീസര്‍, ആയുഷ് പിഎച്ച്‌സി ആയുര്‍വേദ കോട്ടൂര്‍) സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ ഷൈന്‍(വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി), സിജിത് (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി), മുരളി(എച്ച്എംസി അംഗം), ടി.കെ. ബാലന്‍ (റിട്ടയേര്‍ഡ് ബിഡിഒ) എന്നിവര്‍ ആശംസ പറഞ്ഞു.

ഡോ. ജി.ആര്‍. സീന(മെഡിക്കല്‍ ഓഫീസര്‍ ഗവ: ഹോമിയോപ്പതി ഡിസ്പെന്‍സറി) ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125174/as-part-of-the-9th-international-yoga-day-celebrations-a-yoga-class-was-organized-by-ayush-yoga-club)