---
title: "'ഒരുവട്ടംകൂടി' കൂട്ടായ്മ ഒത്തുചേരലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു"
english_title: "Organized 'Oruvattam Koodi' gathering and felicitation of top achievers in SSLC and Plus Two exams"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125221/organized-oruvattam-koodi-gathering-and-felicitation-of-top-achievers-in-sslc-and-plus-two-exams"
published_at: "2023-06-26T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64997c61d5510_gettother_logo.jpg"
keywords: []
---

# 'ഒരുവട്ടംകൂടി' കൂട്ടായ്മ ഒത്തുചേരലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **അവിടനല്ലൂര്‍**: എന്‍എന്‍ കക്കാട് സ്മാരക ഹയര്‍സെക്കന്ററി സ്‌കൂളിലെ 1988-89 അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിലെ 'ഒരുവട്ടംകൂടി' കൂട്ടായ്മ ഒത്തുചേരലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മൊമന്റൊ വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.

## Article Content

**അവിടനല്ലൂര്‍**: എന്‍എന്‍ കക്കാട് സ്മാരക ഹയര്‍സെക്കന്ററി സ്‌കൂളിലെ 1988-89 അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിലെ 'ഒരുവട്ടംകൂടി' കൂട്ടായ്മ ഒത്തുചേരലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മൊമന്റൊ വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.

വിദ്യഭ്യാസം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.കെ. സിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ബാച്ച് അംഗവും കുടുംബശ്രീ പഞ്ചായത്ത് ചെയര്‍പേഴ്‌സനുമായ യു.എം. ഷീന അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം ബുഷറ മുച്ചൂട്ടില്‍ മുഖ്യഥിതിയായി. ടി. ഷാജു, രാധാകൃഷ്ണന്‍ ചോലക്കല്‍ സജിത്ത് പാറക്കല്‍, ഷീബ മൊന്മാരി, കിഷോര്‍, ജിഷ പുറമേരി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125221/organized-oruvattam-koodi-gathering-and-felicitation-of-top-achievers-in-sslc-and-plus-two-exams)