---
title: "ബാലുശ്ശേരി പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സന്നദ്ധ സംഘടനകള്‍ ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു"
english_title: "Balushery Poonur Govt. Voluntary organizations of higher secondary schools organized an anti-drug rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125226/balushery-poonur-govt-voluntary-organizations-of-higher-secondary-schools-organized-an-anti-drug-rally"
published_at: "2023-06-26T17:42:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649981ae57e38_rally_logo.jpg"
keywords: []
---

# ബാലുശ്ശേരി പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സന്നദ്ധ സംഘടനകള്‍ ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി**: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സന്നദ്ധ സംഘടനകളായ എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെആര്‍സി, ലിറ്റില്‍ കൈറ്റ്സ്, ജാഗ്രതാ സമിതി, സൈക്കോ സോഷ്യല്‍ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി**: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സന്നദ്ധ സംഘടനകളായ എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെആര്‍സി, ലിറ്റില്‍ കൈറ്റ്സ്, ജാഗ്രതാ സമിതി, സൈക്കോ സോഷ്യല്‍ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

റാലി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഗ്രാന്റ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

ചളിക്കോട് അങ്ങാടിയില്‍ ചേര്‍ന്ന ബോധവല്‍ക്കരണ സമ്മേളനത്തില്‍ പ്രധാനാധ്യാപിക കെ.പി. സലില അധ്യക്ഷയായി. വി.പി. ചാത്തുക്കുട്ടി, മുഹമ്മദ് പൂങ്കാവനം, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കെ. അബ്ദുസലീം സ്വാഗതവും കെ. മുബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125226/balushery-poonur-govt-voluntary-organizations-of-higher-secondary-schools-organized-an-anti-drug-rally)