---
title: "അത്തോളിയിലെ നവീകരിച്ച അജൈവമാലിന്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബരാമചന്ദ്രന്‍"
english_title: "Panchayat President Sheebaramachandran inaugurating the renovated non-organic waste center at Atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125232/panchayat-president-sheebaramachandran-inaugurating-the-renovated-non-organic-waste-center-at-atholi"
published_at: "2023-06-26T18:46:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6499904186778_malinnyam_logo.JPG"
keywords: []
---

# അത്തോളിയിലെ നവീകരിച്ച അജൈവമാലിന്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബരാമചന്ദ്രന്‍

> **Lead Summary:** **അത്തോളി**: അത്തോളി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ അരിയോന്ന് കണ്ടികോളനിയിലെ നവീകരിച്ച അജൈവ മാലിന്യശേഖരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷീബരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍ അധ്യക്ഷത വഹിച്ചു.

## Article Content

**അത്തോളി**: അത്തോളി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ അരിയോന്ന് കണ്ടികോളനിയിലെ നവീകരിച്ച അജൈവ മാലിന്യശേഖരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷീബരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതിചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ എ.എം. സരിത, പഞ്ചായത്ത് അംഗങ്ങളായ ശാന്തി മാവീട്ടില്‍, സാജിദ, രേഖ വെള്ളതോട്ടത്തില്‍, പി.എം. രമ, പി. സ്‌നേഹലത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125232/panchayat-president-sheebaramachandran-inaugurating-the-renovated-non-organic-waste-center-at-atholi)