---
title: "തെരുവ് നായ ബൈക്കിന് കുറുകെ ചാടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "true vision koyilandy young man who was being treated died after a stray dog ​​jumped over his bike"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125332/true-vision-koyilandy-young-man-who-was-being-treated-died-after-a-stray-dog-jumped-over-his-bike"
published_at: "2023-06-27T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a5ca83b4b9_komathkara_death_LG.jpg"
keywords: []
---

# തെരുവ് നായ ബൈക്കിന് കുറുകെ ചാടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യാത്രകാരന്‍ മരണമടഞ്ഞു. കോമത്തുകര കളത്തില്‍ താഴ വൈശാഖ് (അപ്പു) മരിച്ചത്.

## Article Content

**കൊയിലാണ്ടി:** തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യാത്രകാരന്‍ മരണമടഞ്ഞു. കോമത്തുകര കളത്തില്‍ താഴ വൈശാഖ് (അപ്പു) മരിച്ചത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ കോമത്ത് കര മേലുര്‍ റോഡില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഷാജിയുടെയും, ലതയുടെയും മകനാണ്. സഹോദരി ഐശ്വര്യ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125332/true-vision-koyilandy-young-man-who-was-being-treated-died-after-a-stray-dog-jumped-over-his-bike)