---
title: "പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളിന് സ്മാര്‍ട്ട് ഡിജിറ്റല്‍ ടിവി നല്‍കി 1991-98 'തിരികെ' പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍"
english_title: "Smart Digital TV for Panangad North AUP School; Given by 1991-98 'thirike' alumni"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125360/smart-digital-tv-for-panangad-north-aup-school-given-by-1991-98-thirike-alumni"
published_at: "2023-06-27T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a76f364f1d_smart_tv_logo.JPG"
keywords: []
---

# പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളിന് സ്മാര്‍ട്ട് ഡിജിറ്റല്‍ ടിവി നല്‍കി 1991-98 'തിരികെ' പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **ബാലുശ്ശേരി**: പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളിലെ 1991-98 'തിരികെ' പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്മാര്‍ട്ട് ഡിജിറ്റല്‍ ടിവി ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി**: പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളിലെ 1991-98 'തിരികെ' പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്മാര്‍ട്ട് ഡിജിറ്റല്‍ ടിവി ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിന്റെ ആധുനികവല്‍കരണത്തിന് ഏറെ സഹായകരമാകുന്ന പ്രവര്‍ത്തനമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ചടങ്ങില്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം കെ. രമ, പിടിഎ പ്രസിഡന്റ് പി.എം. പ്രജീഷ്, മാതൃ സമിതി ചെയര്‍പേഴ്‌സണ്‍ സി. അക്ഷര, ബിആര്‍സി കോഡിനേറ്റര്‍ ഇ.കെ. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി എം. ഷീജ, പൂര്‍വ്വ വിദ്യാര്‍ത്ഥി കെ.ആര്‍ ജിതേഷ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു.

ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സി.പി. സബീഷ് സ്വാഗതവും പി. ശ്രീനേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125360/smart-digital-tv-for-panangad-north-aup-school-given-by-1991-98-thirike-alumni)