---
title: "ബാലുശ്ശേരി കാവുന്തറ എയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു"
english_title: "An anti-drug day was organized at AUP School, Kavunthara, Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125374/an-anti-drug-day-was-organized-at-aup-school-kavunthara-balussery"
published_at: "2023-06-27T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a7c8aa728d_drug_day_logo.JPG"
keywords: []
---

# ബാലുശ്ശേരി കാവുന്തറ എയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ബാലുശ്ശേരി: കാവുന്തറ എയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

## Article Content

ബാലുശ്ശേരി: കാവുന്തറ എയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ. ദിലീപ് കുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പ്രതിജ്ഞയും ലഹരിവിരുദ്ധ സന്ദേശറാലിയും സംഘടിപ്പിച്ചു.

ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് കെ.ടി. സുലേഖ, പിടിഎ വൈസ് പ്രസിഡന്റ് പി.പി. സന്തോഷ്, എംപി ടി.എ. പ്രസിഡന്റ് റഫീന അബ്ദുള്‍ നാസര്‍, എം. സജു, എസ്.എല്‍. കിഷോര്‍കുമാര്‍, സി. ഷിജിന, വിഷ്ണു സത്യനാഥ്, പി.ആര്‍. രോഹിത്ത്, രാഹുല്‍ കോതേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125374/an-anti-drug-day-was-organized-at-aup-school-kavunthara-balussery)