---
title: "'മദ്യം വേണ്ട, ലഹരികള്‍ വേണ്ട പുതിയൊരു ജീവന്‍ പടുത്തുയര്‍ക്കാം' ലഹരിക്കെതിരെ കൈകോര്‍ത്ത് നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍"
english_title: "'No alcohol, no intoxicants, let's build a new life' Good Saraswati Vidyamandir joins hands against addiction"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125384/no-alcohol-no-intoxicants-lets-build-a-new-life-good-saraswati-vidyamandir-joins-hands-against-addiction"
published_at: "2023-06-27T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a82deb8f51_saraswathi_rally_logo.jpg"
keywords: []
---

# 'മദ്യം വേണ്ട, ലഹരികള്‍ വേണ്ട പുതിയൊരു ജീവന്‍ പടുത്തുയര്‍ക്കാം' ലഹരിക്കെതിരെ കൈകോര്‍ത്ത് നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍

> **Lead Summary:** **നന്മണ്ട**: സരസ്വതി വിദ്യാമന്ദിറില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വിദ്യാലയത്തില്‍ നടന്ന അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ പി. വിശ്വനാഥന്‍ സന്ദേശം നല്‍കി.

## Article Content

**നന്മണ്ട**: സരസ്വതി വിദ്യാമന്ദിറില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വിദ്യാലയത്തില്‍ നടന്ന അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ പി. വിശ്വനാഥന്‍ സന്ദേശം നല്‍കി.

വിദ്യാലയ സമിതി അംഗം പി. ദേവരാജന്‍ ശ്രീനന്ദ, കാളിദാസന്‍, സ്‌കൗട് & ഗൈഡ്‌സ് അദ്ധ്യാപിക വിനിത ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ എസ്. ശ്രീലക്ഷ്മി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഹൈസ്‌കൂള്‍ ക്ലാസിലെ കുട്ടികളും സ്‌കൗട് & ഗൈഡ്‌സ്, ജെആര്‍സി വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നന്മണ്ട -13 അങ്ങാടിയില്‍ വരെ ലഹരിവിരുദ്ധ റാലി നടത്തി.

എന്‍.കെ. അമൃത, അനൈന, കെ. പ്രദീപ്, എസ്. ആര്യനന്ദ, ദേവിക ഷൈലാല്‍, പി.എസ്. ഗായത്രി, പാര്‍വ്വതീരൂപ്, എസ്. ശ്രീലക്ഷ്മി എന്നിവര്‍ നന്മണ്ട അങ്ങാടിയില്‍ സംഗീതശില്പവും ഫ്‌ലാഷ് മോബ്, പ്ലകാര്‍ഡുകള്‍, ചാര്‍ട്ടുകള്‍ എന്നിവയും നടത്തി.

'മദ്യം വേണ്ട, ലഹരികള്‍ വേണ്ട പുതിയൊരു ജീവന്‍ പടുത്തുയര്‍ക്കാം' എന്ന് കുട്ടികള്‍ മുദ്രാവാക്യം മുഴക്കി. റാലിക്ക് പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍, വിദ്യാലയ സെക്രട്ടറി ഡോ. എസ്. വിക്രമന്‍, വിദ്യാലയ സമിതി അംഗങ്ങള്‍ അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125384/no-alcohol-no-intoxicants-lets-build-a-new-life-good-saraswati-vidyamandir-joins-hands-against-addiction)