---
title: "ലഹരിവിരുദ്ധദിനാചാരണവുമായി ബാലുശ്ശേരി ജിവിഎച്ച്എസ് സ്‌കൂള്‍ "
english_title: "Balushery GVHS School observes Anti-Drug Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125401/balushery-gvhs-school-observes-anti-drug-day"
published_at: "2023-06-27T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a8b3bcff85_drug_fay_clhgggg.JPG"
keywords: []
---

# ലഹരിവിരുദ്ധദിനാചാരണവുമായി ബാലുശ്ശേരി ജിവിഎച്ച്എസ് സ്‌കൂള്‍ 

> **Lead Summary:** **ബാലുശ്ശേരി: ** ബാലുശ്ശേരി ജിവിഎച്ച്എസ് സ്‌കൂളില്‍ ലഹരിവിരുദ്ധദിനാചാരണം നടത്തി. വാര്‍ഡ് അംഗം ഹരീഷ് നന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ റഷീദ് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.

## Article Content

**ബാലുശ്ശേരി: ** ബാലുശ്ശേരി ജിവിഎച്ച്എസ് സ്‌കൂളില്‍ ലഹരിവിരുദ്ധദിനാചാരണം നടത്തി. വാര്‍ഡ് അംഗം ഹരീഷ് നന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ റഷീദ് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ഗാനം, ലഹരി വിരുദ്ധ സംരക്ഷണ മതില്‍, പോസ്റ്റര്‍ നിര്‍മ്മാണം, യുപി, എച്ച്എസ് വിഭാഗവും സിഗ്നേച്ചര്‍ ക്യാമ്പയിന്‍, ഫ്ലാഷ് മൊബ് എന്നിവ വിഎച്ച്എസ് ഇ വിഭാഗവും നടത്തി.

പ്രധാന അധ്യാപിക സിന്ധു, ജാഗ്രത കണ്‍വീനര്‍ ശ്രീജ, അഖിലേഷ്, സ്‌കൂള്‍ കൗണ്‍സിലര്‍ ലഷിത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എ.കെ. ശ്രീജ, എന്‍സ്എസ്എസ് കോര്‍ഡിനേറ്റര്‍ ലിജിന ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125401/balushery-gvhs-school-observes-anti-drug-day)