---
title: "ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വനിതകള്‍ നേതൃത്വം നല്‍കണം: കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ്"
english_title: "Women should lead anti-fascist struggles: Kozhikode District Muslim League President MA Razak"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125440/women-should-lead-anti-fascist-struggles-kozhikode-district-muslim-league-president-ma-razak"
published_at: "2023-06-27T14:38:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649aa79f38140_kyamb_logo.JPG"
keywords: []
---

# ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വനിതകള്‍ നേതൃത്വം നല്‍കണം: കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ്

> **Lead Summary:** **അത്തോളി**: വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് വനിതകള്‍ നേതൃത്വം നല്‍കണമെന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എ. റസാഖ് പറഞ്ഞു.

## Article Content

**അത്തോളി**: വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് വനിതകള്‍ നേതൃത്വം നല്‍കണമെന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എ. റസാഖ് പറഞ്ഞു.

എലത്തൂര്‍ മണ്ഡലം വനിതാ ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് ലീഡറസ്‌ഗോ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ബീവി അദ്ധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകളിലായി ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായീല്‍, വനിതാ ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി അഡ്വ. കുല്‍സു, ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് ആമിന, ജന. സിക്രട്ടറി ഷറഫുന്നിസ, എംഎസ്എഫ് എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് നൗഷാദ് ചെറുവറ്റ എന്നിവര്‍ വിഷയാവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125440/women-should-lead-anti-fascist-struggles-kozhikode-district-muslim-league-president-ma-razak)