---
title: "പുതിയ ബസ്റ്റാന്റ് ലിങ്ക് റോഡില്‍ മഴക്കാലത്ത് ഉണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കണം; ആവശ്യവുമായി കൊയിലാണ്ടി സിഐടിയു സമ്മേളനം "
english_title: "true vision koyilandy Waterlogging during monsoon should be avoided on the new Bustan Link Road; Koilanti CITU conference with demand"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125464/true-vision-koyilandy-waterlogging-during-monsoon-should-be-avoided-on-the-new-bustan-link-road-koilanti-citu-conference-with-demand"
published_at: "2023-06-27T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ac0922bb53_motor_LG.JPG"
keywords: []
---

# പുതിയ ബസ്റ്റാന്റ് ലിങ്ക് റോഡില്‍ മഴക്കാലത്ത് ഉണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കണം; ആവശ്യവുമായി കൊയിലാണ്ടി സിഐടിയു സമ്മേളനം 

> **Lead Summary:** **കൊയിലാണ്ടി:** പുതിയ ബസ്റ്റാന്റ് ലിങ്ക് റോഡില്‍ മഴക്കാലത്ത് ഉണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കണം എന്ന ആവശ്യവുമായി ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍.

## Article Content

**കൊയിലാണ്ടി:** പുതിയ ബസ്റ്റാന്റ് ലിങ്ക് റോഡില്‍ മഴക്കാലത്ത് ഉണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കണം എന്ന ആവശ്യവുമായി ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍.

കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ വൈ. പ്രസിഡന്റ് വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.

പുതിയ ബസ്റ്റാന്റില്‍ നിന്ന് പഴയ താമരശ്ശേരി റോഡിലേക്കുള്ള ലിങ്ക് റോഡില്‍ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ട് ഡ്രെയിനേജ് നിര്‍മിച്ച് ഒഴിവാക്കണമെന്നാണ് കൊയിലാണ്ടി സിഐടിയുവിന്റെ ആവശ്യം.

വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം പൊതു ജനങ്ങള്‍ക്കും, ഓട്ടോ തൊഴിലാളികള്‍ക്കും ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ് മഴക്കാലത്ത് ഇവിടം. നഗരസഭക്ക് നിരവധി തവണ നിവേധനം നല്‍കിയിട്ടും ഇത് വരെ ശാശ്വത പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.

എം. ബാലകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി എ. സോമശേഖരന്‍ അവതരിപ്പിച്ചു.

സിഐടിയു ഏരിയാ സെക്രട്ടറി സി അശ്വനിദേവ്, കെ.കെ. രാധാകൃഷ്ണന്‍, കെ. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം. ബാലകൃഷ്ണന്‍ പ്രസിഡന്റായും എ.കെ. ശിവദാസ് സെക്രട്ടറിയായും ഗോപി ഷെല്‍ട്ടറെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125464/true-vision-koyilandy-waterlogging-during-monsoon-should-be-avoided-on-the-new-bustan-link-road-koilanti-citu-conference-with-demand)