adimage

ഇനി സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി; പദ്ധതിയ്ക്ക് നേതൃത്വം നല്‍കി കെ.എം സച്ചിന്‍ദേവ് എംഎല്‍എ

 ഇനി സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി; പദ്ധതിയ്ക്ക് നേതൃത്വം നല്‍കി കെ.എം സച്ചിന്‍ദേവ് എംഎല്‍എ adimage
2023-06-28T14:24:00 | By SNEHA SAJEEV

ബാലുശേരി: ബാലുശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയ്ക്ക് തുടക്കമായി. കെ.എം സച്ചിന്‍ദേവ് എംഎല്‍എ പദ്ധതിയ്ക്ക് നേതൃത്വം നല്‍കി.

പദ്ധതിയുടെയും ഓണ്‍ലൈന്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം ജൂലായ് നാലിന് ഉള്ള്യേരി എംഡിറ്റ് കോളേജില്‍ വച്ച് ആര്‍. ബിന്ദു നിര്‍വ്വഹിക്കും.

വിദ്യാഭ്യാസ പ്രക്രിയ കൂടുതല്‍ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തില്‍ ജനകീയ വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വാര്‍ഡ് വിദ്യാഭ്യാസ സമിതികളുടെ ആഭിമുഖ്യത്തില്‍ പ്രീ പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസതലം വരെയുള്ള വിദ്യാര്‍ഥികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംവിധാനമൊരുക്കും.

സമഗ്രമായ രക്ഷാകര്‍തൃവിദ്യാഭ്യാസത്തിനും മണ്ഡലത്തില്‍ സംവിധാനമുറപ്പാക്കും. പ്രീ പ്രൈമറി മേഖലയില്‍ അക്കാദമിക പിന്തുണ ഉറപ്പാക്കും. ഫലപ്രദമായ സ്‌കൂള്‍ ഭരണമുറപ്പാക്കുന്നതിന് സ്ഥാപന മേധാവികള്‍ക്ക് പരിശീലനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പിന്തുണ സംവിധാനമുറപ്പാക്കും.

മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും പദ്ധതി മുന്നോട്ടു വയ്ക്കുന്നു. പൊതുപരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് വിജയോത്സവം പദ്ധതി മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കും.

എസ്എസ്എല്‍സിക്ക് എല്ലാ വിദ്യാര്‍ഥികളും നേടുന്ന ഗ്രേഡും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും പരിഗണിച്ച് മികച്ച വിദ്യാലയത്തെ കണ്ടെത്തും. ജനപ്രതിനിധികളുടെയും അധ്യാപക വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തില്‍ കരടു പദ്ധതിയ്ക്ക് അംഗീകാരമായി.

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.എം സച്ചിന്‍ദേവ് എംഎല്‍എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സി.കെ. വിനോദന്‍ കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബാലുശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, പി.കെ. ബാലകൃഷ്ണന്‍, കെ.കെ. ശിവദാസന്‍, ഡോ. രാമകൃഷ്ണന്‍ , ഡോ. പി. ആബിദ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Content Highlight: Now the comprehensive education curriculum; KM Sachindev MLA led the project

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/