---
title: "മുന്‍സിഫ് - മജിസ്‌ട്രേട്ട് നിയമനം; കോര്‍ട്ട് പ്രാക്ടീസ് നിര്‍ബന്ധമാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍ "
english_title: "true vision koyilandy Appointment of Munsif - Magistrate; Socialist Lawyers Center to make court practice compulsory"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125690/true-vision-koyilandy-appointment-of-munsif-magistrate-socialist-lawyers-center-to-make-court-practice-compulsory"
published_at: "2023-06-28T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bf6d5a4e7d_kdy_Court_LG.JPG"
keywords: []
---

# മുന്‍സിഫ് - മജിസ്‌ട്രേട്ട് നിയമനം; കോര്‍ട്ട് പ്രാക്ടീസ് നിര്‍ബന്ധമാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍ 

> **Lead Summary:** **കൊയിലാണ്ടി:** മുന്‍സിഫ് -മജിസ്‌ട്രേട്ട് നിയമനത്തിനുള്ള യോഗ്യതയില്‍ കോര്‍ട്ട് പ്രാക്ടീസ് നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍.

## Article Content

**കൊയിലാണ്ടി:** മുന്‍സിഫ് -മജിസ്‌ട്രേട്ട് നിയമനത്തിനുള്ള യോഗ്യതയില്‍ കോര്‍ട്ട് പ്രാക്ടീസ് നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍.

പ്രാക്ടീസില്ലാതെ നിയമനം ലഭിച്ച പലരും പ്രായോഗികമായ കോടതി മാനേജ്‌മെന്റില്‍ പരാജയപ്പെടുന്നു എന്നും ബാറും ബെഞ്ചും തമ്മിലുള്ള നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു എന്നും ഇത് ആത്യന്തികമായി വ്യവഹാരികളെ ദോഷകരമായി ബാധിക്കുന്ന എന്നും സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍ സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.

ഇതിന് പരിഹാരമായി ഇടക്കാലത്ത് ഒഴിവാക്കിയ കോര്‍ട്ട് പ്രാക്ടീസ് എന്ന നിബന്ധന പുനസ്ഥാപിക്കണമെന്നാണ് യോഗത്തിന്‍ ആവശ്യപ്പെട്ടത്. പ്രസിഡന്റ് അഡ്വ.ആര്‍.എന്‍. രഞ്ജിത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അഡ്വ.വി.എസ്. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. അഡ്വ. അംജത് മുനീര്‍, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, അഡ്വ. മാത്യു അലക്‌സാണ്ടര്‍, അഡ്വ. ശെല്‍വകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125690/true-vision-koyilandy-appointment-of-munsif-magistrate-socialist-lawyers-center-to-make-court-practice-compulsory)