---
title: "നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു; ബംമ്പറടിച്ച് സുധീഷ് "
english_title: "The winners of the raffle were announced; Sudheesh hit the bumper"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125839/the-winners-of-the-raffle-were-announced-sudheesh-hit-the-bumper"
published_at: "2023-06-29T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d101fb909c_narukkedupp_logo.JPG"
keywords: []
---

# നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു; ബംമ്പറടിച്ച് സുധീഷ് 

> **Lead Summary:** **കൂട്ടാലിട**: സാന്ദീപനി വിദ്യാനികേതനില്‍ കെട്ടിട നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.

## Article Content

**കൂട്ടാലിട**: സാന്ദീപനി വിദ്യാനികേതനില്‍ കെട്ടിട നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.

ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ കൂപ്പണ്‍ നമ്പര്‍ 10927 സുധീഷ് കെ. കട്ടയാട്ടുമ്മല്‍ ഒന്നാം സമ്മാനമായ ആക്ടീവ സ്വന്തമാക്കി.

കൂപ്പണ്‍ നമ്പര്‍ 10929 സുരേന്ദ്രന്‍ വാകയാട് രണ്ടാം സമ്മാനമായ എല്‍ഇഡി ടിവിയും, കൂപ്പണ്‍ നമ്പര്‍ 12350 കല്യാണി അമ്മ കാപ്പുമ്മല്‍, ചെറുക്കാട് മൂന്നാം സമ്മാനമായ മിക്‌സിയും സ്വന്തമാക്കി.

വ്യാപാരി വ്യവസായി പ്രസിഡന്റ് രമ, വിദ്യാലയ സെക്രട്ടറി ഗിരീഷ്, വിദ്യാലയ സമിതി അംഗങ്ങളായ വിനോദ്, ദിനകരന്‍ ഉണ്ണിനായര്‍, പ്രബിഷ, പ്രധാന അധ്യാപിക ബിന്ദു പ്രകാശ്, അനു രജിത്ത് എന്നിവരും നാട്ടുകാരുടെയും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125839/the-winners-of-the-raffle-were-announced-sudheesh-hit-the-bumper)