---
title: "ഉന്നത വിജയികള്‍ക്ക് അവാര്‍ഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു "
english_title: "Awards and felicitations were organized for the top winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125847/awards-and-felicitations-were-organized-for-the-top-winners"
published_at: "2023-06-29T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d1434cd905_anumodhanam_logo.jpg"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അവാര്‍ഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി**: കാന്തപുരം ടൗണ്‍ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് അവാര്‍ഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി**: കാന്തപുരം ടൗണ്‍ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് അവാര്‍ഡ്ദാനവും അനുമോദനവും സംഘടിപ്പിച്ചു.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം ഡോ. സി.കെ. ഷാജിബ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു.

ഉണ്ണികുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് സമിതി ചെയര്‍മാന്‍ കെ.കെ. അബ്ദുല്ല, രവീന്ദ്രന്‍, എ.കെ. അബ്ദുല്‍ ജബ്ബാര്‍, അജിത് കുമാര്‍, എ.പി. ഹുസൈന്‍, അബ്ദുല്‍ ഗഫൂര്‍ ബുഖാരി, എ.കെ. മൂസ ഹാജി, അബ്ദുല്‍ ജലീല്‍ അഹ്സനി കാന്തപുരം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125847/awards-and-felicitations-were-organized-for-the-top-winners)