---
title: "ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ആസാദ് സേനക്ക് തുടക്കം"
english_title: "Azad Sena has started to strengthen anti-drug activities"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125919/azad-sena-has-started-to-strengthen-anti-drug-activities"
published_at: "2023-06-29T15:15:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649d546fc0549_sena_logo.JPG"
keywords: []
---

# ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ആസാദ് സേനക്ക് തുടക്കം

> **Lead Summary:** **അത്തോളി**: പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനായി നാഷണല്‍ സര്‍വ്വീസ് സ്‌കീം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ആസാദ് സേനക്ക് തുടക്കമായി.

## Article Content

**അത്തോളി**: പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനായി നാഷണല്‍ സര്‍വ്വീസ് സ്‌കീം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ആസാദ് സേനക്ക് തുടക്കമായി.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍പെക്ടര്‍ സി.പി. ജയപ്രകാശ് സേന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.പി ദിനേശന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സേന പ്രവര്‍ത്തിക്കുന്നത്.

സ്‌കുളിലെ എല്ലാ ക്ലാസ് പ്രതിനിധികളും ലീഡര്‍മാരും സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ലഹരി ഉപയോഗ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കും.

ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത്കുമാര്‍, എന്‍. ടി. ജിതേഷ്, പിടിഎ പ്രസിഡന്റ് ടി.എം സത്യന്‍, പ്രോഗ്രാം ഓഫീസര്‍ സി.എം. ഹരിപ്രിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125919/azad-sena-has-started-to-strengthen-anti-drug-activities)