---
title: "കൊല്ലം യുപി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ ചോയ്യാട്ടില്‍ ഗോപാലന്‍ അന്തരിച്ചു "
english_title: "true vision koyilandy kollam up school previous retaired head master cheyyottil gopalan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126341/true-vision-koyilandy-kollam-up-school-previous-retaired-head-master-cheyyottil-gopalan-passed-away"
published_at: "2023-07-01T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fba2352824_gopalan_death_LG.jpg"
keywords: []
---

# കൊല്ലം യുപി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ ചോയ്യാട്ടില്‍ ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** കൊയിലാണ്ടി: കൊല്ലം യുപി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപകന്‍ ചോയ്യ്യാട്ടില്‍ (പ്രിയംവദ) ഗോപാലന്‍ അന്തരിച്ചു. കൊയിലാണ്ടിയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു.

## Article Content

കൊയിലാണ്ടി: കൊല്ലം യുപി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപകന്‍ ചോയ്യ്യാട്ടില്‍ (പ്രിയംവദ) ഗോപാലന്‍ അന്തരിച്ചു. കൊയിലാണ്ടിയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു.

സ്നേഹ ജ്യോതിസ്സുകള്‍, ആത്മരോദനം എന്നീ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ ഭാരവാഹിയും കൊല്ലം ചൈതന്യ റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയുമായിരുന്നു.

ഭാര്യ: പരേതയായ കുനിയില്‍താഴ ലീല.

മക്കള്‍: സുലേഖ, സുനില്‍കുമാര്‍ (സുധാകരന്‍-റിട്ട കേരള സ്റ്റെയിറ്റ് ഹൗസിംഗ് ബോര്‍ഡ്), സ്വപ്ന(റിട്ട. സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍).

മരുമക്കള്‍: ഉദയഭാനു(റിട്ട. എഎസ്‌ഐ പൊറ്റമ്മല്‍,കോഴിക്കോട്), പ്രകാശ്(റിട്ട.അസി.മാനേജര്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്ക്), എന്‍.എം. പ്രസീത.

സഹോദരി: പരേതയായ നാരായണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126341/true-vision-koyilandy-kollam-up-school-previous-retaired-head-master-cheyyottil-gopalan-passed-away)