---
title: "#invited l ദര്‍ഘാസ് ക്ഷണിച്ചു"
english_title: "Food Safety Department Kozhikode has invited Darghas"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126383/food-safety-department-kozhikode-has-invited-darghas"
published_at: "2023-07-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fcd34ee324_food_safty_LG.JPG"
keywords: []
---

# #invited l ദര്‍ഘാസ് ക്ഷണിച്ചു

> **Lead Summary:** **ബാലുശ്ശേരി: **ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിന്റെ അധികാര പരിധിയില്‍ വരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ 2023 -24 സാമ്പത്തിക വര്‍ഷത്തിലേക്ക് വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.

## Article Content

**ബാലുശ്ശേരി: **ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിന്റെ അധികാര പരിധിയില്‍ വരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ 2023 -24 സാമ്പത്തിക വര്‍ഷത്തിലേക്ക് വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.

മഹീന്ദ്ര ബൊലിറോ, ടാറ്റസുമോ, മാരുതി എര്‍ട്ടിഗ, സിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ഷെവര്‍ലെറ്റ് എന്‍ജോയ്, ടാറ്റാ ഇന്‍ഡിഗോ തുടങ്ങിയ വാഹന ഉടമകള്‍ക്ക് അപേക്ഷിക്കാം. ദര്‍ഘാസ് ഫോറം ജൂലൈ 19 മുതല്‍ 26 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി വരെ വില്‍ക്കപ്പെടും.

ദര്‍ഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28ന് വൈകുന്നേരം 4 മണി വരെ. ദര്‍ഘാസ് ഫോറം ജൂലൈ 29ന് രാവിലെ 11 മണിക്ക് തുറക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിരതദ്രവ്യം: 5400 രൂപ. ദര്‍ഘാസ് ഫോറത്തിന് 1000 രൂപയോടൊപ്പം 18 ശതമാനം ജി.എസ്.ടിയും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2724300, 8943346197

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126383/food-safety-department-kozhikode-has-invited-darghas)