---
title: "#Area Convention l പികെഎസ് ബാലുശ്ശേരി ഏരിയയില്‍ 100ല്‍ അധികം കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും "
english_title: "Balushery Area Convention was held at grama panchayath hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126400/balushery-area-convention-was-held-at-grama-panchayath-hall"
published_at: "2023-07-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fd771e8693_convention_LG.jpg"
keywords: []
---

# #Area Convention l പികെഎസ് ബാലുശ്ശേരി ഏരിയയില്‍ 100ല്‍ അധികം കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി ഏരിയാ കണ്‍വന്‍ഷന്‍ നടന്നു. സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം നടന്ന കണ്‍വന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. കണ്‍വന്‍ഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പൊന്നുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി ഏരിയാ കണ്‍വന്‍ഷന്‍ നടന്നു. സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം നടന്ന കണ്‍വന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. കണ്‍വന്‍ഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പൊന്നുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് ബി.ജെ. ബിജിലേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഒ.എം. ഭരദ്വാജ്, ഷാജി തച്ചയില്‍, പി.പി. രവീന്ദ്രനാഥ്, വി.കെ. അനിത, എല്‍.വി. വിലാസിനി, കെ. ബാലകൃഷ്ണന്‍, കെ.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ ലോക്കല്‍ കണ്‍വന്‍ഷനുകളും യൂണിറ്റ് കോളനി തല കുടുംബ സംഗമങ്ങള്‍ ചേരാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126400/balushery-area-convention-was-held-at-grama-panchayath-hall)