---
title: "#Vaccancy l നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവ് "
english_title: "Nursing Assistant Vacancy at medical collage kozhikode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126418/nursing-assistant-vacancy-at-medical-collage-kozhikode"
published_at: "2023-07-01T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fe07b5c4f8_medical_collage_LG.jpg"
keywords: []
---

# #Vaccancy l നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവ് 

> **Lead Summary:** **കോഴിക്കോട്: **ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

## Article Content

**കോഴിക്കോട്: **ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

യോഗ്യത: എസ്എസ്എല്‍സി പാസ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്‌സ്), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പിന് കീഴിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടത്തുന്ന കോഴ്‌സ്), സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത നഴ്സിംഗ് അസിസ്റ്റന്റ് കോഴ്‌സ്.

പ്രായം: 18 നും 36 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി എംസിഎച്ച് സെമിനാര്‍ ഹാളില്‍ (പേ വാര്‍ഡിന് സമീപം ) എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126418/nursing-assistant-vacancy-at-medical-collage-kozhikode)