---
title: "അയനിക്കാട് തുരുത്തിലുള്ളവര്‍ക്ക് ആശ്യാസം; ദീര്‍ഘനാളത്തെ ആവശ്യമായ കൊയമ്പ്രത്ത് കണ്ടി കടവും - അയനിക്കാട് പ്രദേശവുമായി ബന്ധപ്പെടുത്തി പാലം ഒരുങ്ങുന്നു "
english_title: "The bridge is coming up to connect the long-needed combrathkandi kadav - Ayanikkad area"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126435/the-bridge-is-coming-up-to-connect-the-long-needed-combrathkandi-kadav-ayanikkad-area"
published_at: "2023-07-01T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fececbb080_palam_LG.jpg"
keywords: []
---

# അയനിക്കാട് തുരുത്തിലുള്ളവര്‍ക്ക് ആശ്യാസം; ദീര്‍ഘനാളത്തെ ആവശ്യമായ കൊയമ്പ്രത്ത് കണ്ടി കടവും - അയനിക്കാട് പ്രദേശവുമായി ബന്ധപ്പെടുത്തി പാലം ഒരുങ്ങുന്നു 

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവ് പതിനാലാം വാര്‍ഡില്‍ അയനിക്കാട് തുരുത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ഉള്ളിയേരി പഞ്ചായത്തിലെ കൊയമ്പ്രത്ത് കണ്ടി കടവും - അയനിക്കാട് പ്രദേശവുമായി ബന്ധപ്പെടുത്തി ഒരു പാലം എന്നത്.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവ് പതിനാലാം വാര്‍ഡില്‍ അയനിക്കാട് തുരുത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ഉള്ളിയേരി പഞ്ചായത്തിലെ കൊയമ്പ്രത്ത് കണ്ടി കടവും - അയനിക്കാട് പ്രദേശവുമായി ബന്ധപ്പെടുത്തി ഒരു പാലം എന്നത്.

ദീര്‍ഘ നാളത്തെ ഈ ആവശ്യം യാത്ഥാര്‍ത്വം ആവുകയാണ്. 4 കോടി രൂപയാണ് പാലം നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. യുഎല്‍സിസി ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണ പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 3 തിങ്കളാഴ്ച ഉച്ചയ്ക്ക 12 മണിക്ക് മന്ദങ്കാവ് കേരഫെഡ് ജംഗ്ഷന് സമീപം നടക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126435/the-bridge-is-coming-up-to-connect-the-long-needed-combrathkandi-kadav-ayanikkad-area)